കടപ്പുറത്ത് ക്ലാസെടുത്തു, കാഞ്ഞങ്ങാട് 43 വിദ്യാർത്ഥികൾക്ക് അസ്വസ്ഥത; ആശുപത്രിയിൽ ചികിത്സ തേടി

Published : Jul 18, 2022, 05:12 PM ISTUpdated : Jul 21, 2022, 05:05 PM IST
കടപ്പുറത്ത് ക്ലാസെടുത്തു, കാഞ്ഞങ്ങാട് 43 വിദ്യാർത്ഥികൾക്ക് അസ്വസ്ഥത; ആശുപത്രിയിൽ ചികിത്സ തേടി

Synopsis

ഭക്ഷ്യ വിഷബാധയല്ല കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാകാൻ കാരണമെന്നാണ് ഡിഎംഒ പറയുന്നത്. കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ല

കാഞ്ഞങ്ങാട്: സ്കൂൾ വിദ്യാർത്ഥികൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്കൂളിലെ വിദ്യാർത്ഥികളാണ് ആശുപത്രിയിലെത്തിയത്. 37 കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ആറ് കുട്ടികളെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളെ സ്കൂളിൽ നിന്ന് കടപ്പുറത്ത് എത്തിച്ച് ക്ലാസെടുത്തിരുന്നു. ഇതിന് ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷ്യ വിഷബാധയല്ല കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാകാൻ കാരണമെന്നാണ് ഡിഎംഒ പറയുന്നത്. കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ല. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കുട്ടികളെ ഡിസ്ചാർജ് ചെയ്യൂവെന്നും ഡിഎംഒ അറിയിച്ചു.

പൊണ്ണത്തടി കുറയ്ക്കാൻ കോട്ടയം മെഡിക്കൽ കോളേജിൽ പുതിയ സജ്ജീകരണം

പൊണ്ണത്തടിയും പ്രമേഹവും സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ നിരക്ക് വളരെ കൂടുതലാണ് കേരള സമൂഹത്തിൽ. പൊണ്ണത്തടി കുറയ്ക്കാനുള്ള ആധുനിക ചികിൽസകൾ സ്വകാര്യ ആശുപത്രികളിൽ ഉണ്ടെങ്കിലും ഇതിനു വേണ്ടുന്ന ഉയർന്ന ചെലവ് സാധാരണക്കാർക്ക് താങ്ങാനാവുന്നതുമല്ല. എന്നാൽ സാധാരണക്കാർക്കും പ്രാപ്യമാവും വിധം കുറഞ്ഞ ചെലവുള്ള പൊണ്ണത്തടി ചികിൽസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളജ്.

പ്രമേഹവും അമിത വണ്ണവും ഒത്തുചേർന്നു വരുന്ന " ഡയബേസിറ്റി " എന്ന രോഗാവസ്ഥക്ക് പരിഹാരമായി "മിനി ഗാസ് ട്രിക് ബൈപാസ് " എന്ന താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ് ഈ സർക്കാർ ആതുരാലയം. ചങ്ങനാശേരി സ്വദേശിയായ 47-കാരനിൽ നടത്തിയ ശസ്ത്രക്രിയയാണ് വിജയകരമായത്. 132 കിലോ തൂക്കവും പ്രമേഹവും ഉറക്കത്തിൽ ശ്വാസം കിട്ടാതെ വരുന്ന രോഗവുമായിട്ടാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തിയത്. 

Read more:  അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊണ്ണത്തടി കുറയ്ക്കാം

ഇദ്ദേഹത്തെ ഡോക്ടർമാർ "മിനി ഗാ സ്ട്രിക് ബൈപാസ് " ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 15 കിലോ തൂക്കം. ആറു മാസത്തോളം നീളുന്ന തുടർ ചികിൽസയിലൂടെ ഇനിയും 60 കിലോ തൂക്കം കുറയുമെന്ന് ഡോക്ടർമാർ അവകാശപ്പെടുന്നു. ഇതിനായി കഠിനമായ വ്യായാമ മുറകളോ ഭക്ഷണ ക്രമീകരണമോ വേണ്ടതില്ല എന്നതാണ് പ്രത്യേകത. സ്വകാര്യ ആശുപത്രികളിൽ ഈ ചികിൽസയ്ക്കായി വേണ്ടി വരിക രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ്. 

Read more: മത്തങ്ങക്കുരു കഴിച്ചാലുള്ള ​ഗുണങ്ങൾ ഇതാണ്

എന്നാൽ ഇതിന്റെ പത്തിലൊന്ന് ചെലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസ പൂർത്തിയാക്കാമെന്ന് ആശുപത്രി ആർഎംഒ ഡോ. ആർപി രഞ്ജിൻ പറയുന്നു. ഒബിസിറ്റി ക്ലിനിക്ക് മേധാവി ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഡോ. ജോസ് സ്റ്റാൻലി , ഡോ. ഋത്വിക് , ഡോ. ഷേർളി വർഗീസ്, ഹെഡ് നഴ്സ് രൂപരേഖ എന്നിവരാണ് വിജയകരമായ ആദ്യ ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്