സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന വിദ്യാർത്ഥികളെ പീഡിപ്പിച്ചു, താനൂരിൽ മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published : Jul 18, 2022, 04:33 PM ISTUpdated : Jul 18, 2022, 04:42 PM IST
സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന വിദ്യാർത്ഥികളെ പീഡിപ്പിച്ചു, താനൂരിൽ  മധ്യവയസ്‌കന്‍ അറസ്റ്റില്‍

Synopsis

വിദ്യാര്‍ത്ഥികളെ പിഡിപ്പിച്ചന്ന പരാതിയില്‍ മധ്യവയസ്‌ക്കനെതിരെ താനൂര്‍ പോലീസ് കേസെടുത്തു.

മലപ്പുറം: വിദ്യാര്‍ത്ഥികളെ പിഡിപ്പിച്ചന്ന പരാതിയില്‍ മധ്യവയസ്‌ക്കനെതിരെ താനൂര്‍ പോലീസ് കേസെടുത്തു. അഞ്ചുടി സ്വദേശിയും കാട്ടിലങ്ങാടി താമസക്കാരനുമായതൈവളപ്പില്‍ ബഷീര്‍ ( 45) നെ തിരെയാണ് പോക്സോ കേസെടുത്തത്.  

കാട്ടിലങ്ങാടി സ്‌കൂളിന് സമീപം സ്റ്റേഷനറികട നടത്തിവരുന്ന ഇയാളുടെ സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വരുന്ന കുട്ടികളെ വശീകരിച്ച് കൊണ്ടാണ് പ്രതി പീഡനം നടത്തിവന്നിരുന്നത്. നാല് വിദ്യാര്‍ത്ഥികളുടെ പരാതി പ്രകാരമാണ് താനൂര്‍പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസടുത്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി കോടതി റിമാന്റ് ചെയ്തു.

മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ കൂട്ടാളികൾ ആയ മൂന്ന് പേർ പിടിയിൽ. വൈദ്യനെ മൈസൂരുവിൽ നിന്നും തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ അജ്മൽ, ഷബീബ് റഹ്മാൻ, ഷെഫീഖ് എന്നിവരാണ് പിടിയിലായത്. അബുദാബിയിൽ നടന്ന രണ്ട് കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. ഹാരിസിന്‍റെ ദുരൂഹ മരണത്തിൽ കോടതിയുടെ നിർദേശ പ്രകാരം രണ്ട് ദിവസം മുമ്പ് നിലമ്പൂർ പൊലീസ് കേസെടുത്തിരുന്നു. കേസെടുക്കുന്നത് വൈകുന്നതിനെതിരെ ഹാരീസിന്‍റെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെ ഷൈബിൻ അഷ്‌റഫ്‌ കൊലപ്പടുത്തി എന്ന് ആരോപണം ഉയർന്നിരുന്നു. 2020 ല്‍ അബുദാബിയിലെ ഫ്ലാറ്റിലാണ് ദുരൂഹ സാഹചര്യത്തിൽ ഷൈബിന്റെ ബിസിനസ് പങ്കാളി കൂടിയായ ഹാരിസിനെ മരിച്ച നിലയില്‍ കണ്ടത്. ഹാരിസിന്റെ ബന്ധുക്കളുടെ പരാതിയിൽ കോടതിയുടെ നിർദേശ പ്രകാരം നിലമ്പൂർ പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Read more: തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം. 

Read more:പെൻഷൻ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രായമായ സ്ത്രീകളെ സമീപിക്കും; സ്വർണാഭരണം കവർന്ന് മുങ്ങും, പ്രതി പിടിയിൽ

ഒന്നേ കാൽ വ‍ര്‍ഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക്  എറിഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്