വീട്ടമ്മയെ ആക്രമിച്ച് കമ്മല്‍ കവര്‍ന്ന കേസില്‍ 17 വര്‍ഷത്തിന് ശേഷം അറസ്റ്റ്, പിടിയിലായ പ്രതിക്കെതിരെ 19 കേസുകൾ

Published : May 12, 2024, 02:44 PM IST
വീട്ടമ്മയെ ആക്രമിച്ച് കമ്മല്‍ കവര്‍ന്ന കേസില്‍ 17 വര്‍ഷത്തിന് ശേഷം അറസ്റ്റ്, പിടിയിലായ പ്രതിക്കെതിരെ 19 കേസുകൾ

Synopsis

2002ല്‍ നടന്ന കേസില്‍ കോടതി ഇയാളെ രണ്ടര വര്‍ഷം തടവിനും പിഴ ഒടുക്കാനും വിധിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു

കോഴിക്കോട്: വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണക്കമ്മല്‍ കവര്‍ന്ന കേസിലെ പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍. നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയും നാദാപുരം ചെക്യാട് സ്വദേശിയുമായ പാറച്ചാലില്‍ കബിറിനെ(43)യാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. 2002ല്‍ നടന്ന കേസില്‍ കോടതി ഇയാളെ രണ്ടര വര്‍ഷം തടവിനും പിഴ ഒടുക്കാനും വിധിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു.

പിടിച്ചുപറി, ലഹരിക്കടത്ത്, മോഷണം എന്നിങ്ങനെ ഒമ്പത് സ്റ്റേഷനുകളിലായി പത്തൊമ്പതോളം കേസുകള്‍ കബീറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ നിട്ടൂരിലെ അമ്മ വീട്ടില്‍ എത്തുമെന്ന് വിവരം ലഭിച്ച പൊലീസ് വീട് വളയുകയായിരുന്നു. പൊലീസിന്റെ സാനിധ്യം മനസ്സിലാക്കിയ കബീര്‍ ഇവിടെ നിന്ന് ഇറങ്ങി ഓടിയെങ്കിലും എസ്.ഐ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള സംഘം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു