നല്ല പച്ചപ്പും ഹരിതാഭയും ഊഷ്മളതയും! കാടുപിടിച്ചൊരു സ്മാർട്ട് വില്ലേജ് ഓഫീസ്, വൈദ്യുതി വന്നു, ഇനി വെള്ളമെപ്പോൾ

Published : Jan 26, 2024, 12:21 AM IST
നല്ല പച്ചപ്പും ഹരിതാഭയും ഊഷ്മളതയും! കാടുപിടിച്ചൊരു സ്മാർട്ട് വില്ലേജ് ഓഫീസ്, വൈദ്യുതി വന്നു, ഇനി വെള്ളമെപ്പോൾ

Synopsis

ഒട്ടും സ്മാർട്ടല്ലാത്ത ആസൂത്രണം കൊണ്ട് ഇതിപ്പോഴും നോക്കുകുത്തിയാണ്. 45 ലക്ഷം മുടക്കി പണി തീർത്തിട്ടും അടഞ്ഞുകിടപ്പാണ് കൊട്ടിയൂരിലെ കെട്ടിടം

കണ്ണൂര്‍: നിർമാണം കഴിഞ്ഞ് ഒരു വർഷമായിട്ടും കണ്ണൂർ കൊട്ടിയൂരിലെ സ്മാർട്ട് വില്ലേജ് ഓഫീസ് ഇനിയും തുറന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ ഓഫീസിൽ വൈദ്യുതിയെത്തിയെങ്കിലും വെള്ളമില്ലാത്തതാണ് ഇപ്പോൾ തടസം. ആസൂത്രണത്തിലെ പിഴവ് വിനയായതോടെ കെട്ടിടത്തിൽ കാടുകയറിയ അവസ്ഥയാണ്. ഇതെന്തൊരു സ്മാർട്ട് വില്ലേജാണ് എന്നാണ് നാട്ടുകാരെല്ലാം ചോദിക്കുന്നത്.

ഒട്ടും സ്മാർട്ടല്ലാത്ത ആസൂത്രണം കൊണ്ട് ഇതിപ്പോഴും നോക്കുകുത്തിയാണ്. 45 ലക്ഷം മുടക്കി പണി തീർത്തിട്ടും അടഞ്ഞുകിടപ്പാണ് കൊട്ടിയൂരിലെ കെട്ടിടം. നിർമാണ കരാറിൽ പിഴവാണ് ആദ്യം വിനയായത്. കറന്‍റും വെള്ളവും അതിൽപ്പെട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യതിന് പിന്നാലെ റവന്യൂ മന്ത്രി ഇടപെട്ടു. വൈദ്യുതിയെത്തിക്കാൻ 1.2 ലക്ഷം അനുവദിച്ചു.

ഇതോടെ ഇരുട്ടു മാറി കറന്‍റെത്തി. ഉടൻ തുറക്കാമെന്നുമായി. പക്ഷേ വെള്ളത്തിനെന്ത് ചെയ്യും എന്നുള്ളതാണ് ഇപ്പോഴത്തെ ചോദ്യം. കിണർ കുഴിക്കാൻ ആലോചന തുടങ്ങിയതേ ഉള്ളൂ. ഫണ്ട് പഞ്ചായത്തുണ്ടാക്കണം. ഇരിട്ടി താലൂക്കിൽ ഉദ്ഘാടനം ചെയ്യാൻ ആകെ ബാക്കിയുളളത് കൊട്ടിയൂരിലെ സ്മാർട്ട് വില്ലേജാണ്. സ്മാർട്ടാകാൻ മുടക്കിയ നികുതിപ്പണം, പിടിപ്പുകേടിൽ പാഴാവുന്നതിൽ നാണക്കേടില്ലേ സർക്കാരേ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

നടന്നുപോകുമ്പോള്‍ വാഹനം ഇടിച്ച് തെറിപ്പിച്ചു, ജിദ്ദയിൽ 3 മലയാളി നഴ്സുമാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ചനിലയിൽ
എറണാകുളം ബ്രോഡ്‌വേയിൽ തീപിടുത്തം; 12 കടകൾ കത്തിനശിച്ചു, തീയണക്കാൻ ശ്രമം തുടരുന്നു