സഹപ്രവർത്തകരായ മെറിന്‍, ആശ എന്നിവരാണ് പരിക്കേറ്റ മറ്റു രണ്ടുപേര്‍. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ബുധനാഴ്ച അർധരാത്രിയോടെ ജിദ്ദ ഫൈസലിയയിലാണ് അപകടം ഉണ്ടായത്.

റിയാദ്: ജിദ്ദയിൽ റോഡിലൂടെ നടന്നുപോകുമ്പോള്‍ വാഹനം ഇടിച്ച് മൂന്ന് മലയാളി നഴ്സുമാർക്ക് പരിക്കേറ്റു. ഇർഫാന്‍ ആൻഡ് ബഗീദോ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരാണ് അപകടത്തിൽ പെട്ടത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശിനി സിനിയാണ് ഗുരുതരമായി പരിക്കേറ്റ് ഇർഫാന്‍ ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ കഴിയുന്നത്.

സഹപ്രവർത്തകരായ മെറിന്‍, ആശ എന്നിവരാണ് പരിക്കേറ്റ മറ്റു രണ്ടുപേര്‍. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ബുധനാഴ്ച അർധരാത്രിയോടെ ജിദ്ദ ഫൈസലിയയിലാണ് അപകടം ഉണ്ടായത്. ജോലിക്ക് ശേഷം ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങുമ്പോഴാണ് വാഹനം ഇടിച്ചത്. ഇടിച്ച വാഹനം നിർത്താതെ ഓടിച്ചുപോയി. പിന്നീട് വാഹനത്തെ കണ്ടെത്തിയതായി വിവരമുണ്ട്.

25,000 രൂപയുടെ പണി വരുമെന്ന് പ്രതീക്ഷിച്ചില്ല അല്ലേ..! ഹോട്ടൽ മാലിന്യം കനാലിൽ തള്ളുമ്പോൾ ഓർക്കണ്ടേ, നടപടി