വിൽപ്പനയ്ക്കായി അതിർത്തി കടത്തി കൊണ്ടുവന്നു, സ്കൂൾ പരിസരത്ത് ചവറ്റു കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 45 കുപ്പി മദ്യം

Published : Oct 02, 2026, 12:29 PM IST
liquor bottle seized

Synopsis

അട്ടപ്പാടി കോട്ടത്തറയിൽ വിൽപ്പനയ്ക്കായി എത്തിച്ച 45 കുപ്പി തമിഴ്നാട് മദ്യം എക്സൈസ് സംഘം പിടികൂടി. ഡ്രൈ ഡേ മുന്നിൽകണ്ട് കടത്താൻ ശ്രമിച്ച മദ്യം സ്കൂൾ പരിസരത്തെ ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു.

പാലക്കാട് : അട്ടപ്പാടി കോട്ടത്തറയിൽ വിൽപ്പനയ്ക്കായി അതിർത്തി കടത്തി കൊണ്ടുവന്ന 45 കുപ്പി തമിഴ്നാട് മദ്യം പിടികൂടി. കോട്ടത്തറ യു.പി സ്കൂൾ പരിസരത്ത് ചവറ്റു കൂനയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ.എക്സൈസിനെ വെട്ടിച്ച് കടത്താൻ കഴിയാതിരുന്നതോടെ ചവറ്റു കൂനയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി അഗളി റേഞ്ച് എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. ഇന്നത്തെ ഡ്രൈ ഡേ മുന്നിൽകണ്ടാണ് മദ്യം കടത്താൻ ശ്രമിച്ചത്. പ്രതികൾക്കായി അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് അധ്യാപിക മരിച്ചു
പ്രവാസി യുവതിയുടെ ഹോട്ടലിന് ലൈസൻസ് അനുവദിക്കാൻ ചോദിച്ചത് പതിനായിരം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ