ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് അധ്യാപിക മരിച്ചു

Published : Oct 02, 2026, 11:18 AM IST
thiruvananthapuram teacher death

Synopsis

ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. ചൂര മീന്‍ അച്ചാറും മരിച്ചീനി പുഴുങ്ങിയുമാണ് ഇവര്‍ കഴിച്ചിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഭക്ഷണം കഴിച്ചു കഴിഞ്ഞയുടനെ കടുത്ത ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു.

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു. മംഗലപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയായ ധന്യ (38) ആണ് മരിച്ചത്. വെഞ്ഞാറമ്മൂട് ​മണലിമുക്ക് പണിക്കരുകോണം സ്വദേശിനിയായ ഇവർ ജോലിക്ക് പോകുന്നതിനുള്ള സൗകര്യാർത്ഥം കണിയാപുരത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. ചൂര മീന്‍ അച്ചാറും മരിച്ചീനി പുഴുങ്ങിയതുമാണ് ഇവര്‍ കഴിച്ചിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഭക്ഷണം കഴിച്ചയുടനെ കടുത്ത ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു.

​ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ തലസ്ഥാനത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകിയ മൃതദേഹം മണലിമുക്കിലെ വീട്ടുവളപ്പില്‍‍ സംസ്‌കരിച്ചു. ഭര്‍ത്താവ്: ശ്രീജിത്. മകള്‍: ശ്രദ്ധ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസി യുവതിയുടെ ഹോട്ടലിന് ലൈസൻസ് അനുവദിക്കാൻ ചോദിച്ചത് പതിനായിരം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ
വീട്ടിൽ ഒളിച്ചിരുന്ന് കള്ളൻ, സ്വർണമാല കവർന്നശേഷം വയോധികയെ ശുചിമുറിയിൽ പൂട്ടിയിട്ട് കടന്നു