കുഞ്ഞാണെന്ന പരിഗണന പോലും നൽകാതെ ക്രൂരത, വയനാട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; 46 കാരന് 3 വർഷം തടവ്

Published : Feb 14, 2026, 08:10 AM IST
Wayanad pocso case verdict

Synopsis

2023 ജൂണ്‍ മാസത്തിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. കുഞ്ഞ് ആണെന്ന പരിഗണന പോലും നല്‍കാതെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കല്‍പ്പറ്റ: വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ നാല്‍പ്പത്തിയാറുകാരനെ ശിക്ഷിച്ച് കോടതി. വെള്ളമുണ്ട മൊതക്കര കൊട്ടാരക്കുന്ന് കൊച്ചറ ഉന്നതിയിലെ അയ്യപ്പനെ(46)യാണ് മൂന്ന് വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2023 ജൂണ്‍ മാസത്തിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. കുഞ്ഞ് ആണെന്ന പരിഗണന പോലും നല്‍കാതെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിന്നുവെന്ന് പൊലീസ് പറയുന്നു

പരാതി ലഭിച്ചതോടെ കേസെടുത്ത വെള്ളമുണ്ട പൊലീസ്, അന്നത്തെ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന കെ. രാജീവ്കുമാറിനെയായിരുന്നു കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നത്. ഇദ്ദേഹം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിഎ എന്ന് പരിചയപ്പെടുത്തി, ജിഎസ്ടി കണക്ക് ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഗുരുവായൂരിലെ ലോഡ്ജ് ഉടമയിൽ നിന്ന് തട്ടിയത് 13 ലക്ഷം; 56കാരൻ പിടിയിൽ
സിസിടിവികൾ തോർത്ത് കൊണ്ടുമൂടി, വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി വൻ കവർച്ച; നഷ്ടമായത് 27 പവൻ