ആലപ്പുഴയില്‍ 46കാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Published : Oct 30, 2020, 09:54 PM IST
ആലപ്പുഴയില്‍ 46കാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Synopsis

ആലപ്പുഴ - എറണാകുളം പാതയില്‍ കാഞ്ഞിരംചിറ ബാപ്പു വൈദ്യര്‍ ലെവല്‍ ക്രോസിന് 200 മീറ്റര്‍ വടക്ക് മാറിയാണ് ഷീജയെ മരിച്ചനിലയില്‍ കണ്ടെത്തിയത്...

ആലപ്പുഴ:ആലപ്പുഴയില്‍ വീട്ടമ്മയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ വാടക്കനാല്‍ വാര്‍ഡില്‍ അരയശേരി വീട്ടില്‍ രാജുവിന്റെ ഭാര്യ ഷീജ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആലപ്പുഴ - എറണാകുളം പാതയില്‍ കാഞ്ഞിരംചിറ ബാപ്പു വൈദ്യര്‍ ലെവല്‍ ക്രോസിന് 200 മീറ്റര്‍ വടക്ക് മാറിയാണ് ഷീജയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ഷീജ. ആറരയ്ക്കും ഏഴരയ്ക്കും ഇടയിലെത്തിയ ട്രെയിനാണ് തട്ടിയിരിക്കാന്‍ സാധ്യതയെന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ
ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, ചായയിടാൻ സിമി സ്റ്റൗ കത്തിച്ചതും ഉഗ്ര സ്ഫോടനം; നെടുമങ്ങാട് ചായക്കട അപകടത്തിൽ 2 ജീവൻ നഷ്ടം