കൊല്ലം പത്തനാപുരത്ത് ക്രിമിനൽ കേസ് പ്രതി പൊലീസിന് നേരെ ആക്രമണം നടത്തി. ക്ഷേത്രത്തിലെ പ്രശ്നത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിൻ്റെ വാഹനം ജീപ്പുപയോഗിച്ച് ഇടിച്ച് തകർത്ത ശേഷം പ്രതിയായ സജീവ് രക്ഷപ്പെട്ടു.  

കൊല്ലം: പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം. ക്രിമിനൽ കേസ് പ്രതി ജീപ്പുപയോഗിച്ച് പോലീസ് വാഹനം ഇടിച്ച് തകർത്തു. നിരവധി കേസുകളിൽ പ്രതിയായ സജീവാണ് ജീപ്പ് ഉപയോഗിച്ച് പോലീസ് വാഹനം ഇടിച്ച് തകർത്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവമുണ്ടായത്. നേരത്തെ പിടവൂർ പുത്തൻകാവ് ശ്രീമാഹാവിഷ്ണു ക്ഷേത്രത്തിലെ സപ്താഹ ചടങ്ങിൽ നായയുമായി എത്തി ഇയാൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ക്ഷേത്ര ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി. പിന്നാലെയാണ് പൊലീസിന് നേരെയുള്ള ആക്രമണമുണ്ടായത്. പൊലീസ് വാഹനത്തിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ അനീഷിന് പരിക്കേറ്റു. സംഭവ ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം തുടരുന്നു.