
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് അഞ്ചേകാൽ കോടിയിലേറെ രൂപ. കൃത്യമായി പറഞ്ഞാൽ 52168713 രൂപയാണ് മാർച്ച് മാസത്തിൽ ഗുരുവായൂർ ഭണ്ഡാരത്തിൽ ലഭിച്ചത്. ഇതിനൊപ്പം 2കിലോ 526 ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു.18 കിലോ 380ഗ്രാം വെള്ളിയും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
അതേസമയം കഴിഞ്ഞ മാസങ്ങളിലെ പോലെ ഗുരുവായൂർ ക്ഷേത്രത്തിൽ മാർച്ച് മാസത്തെ ഭണ്ഡാരത്തിലെ എണ്ണൽ പൂർത്തിയായപ്പോളും നിറയെ നിരോധിച്ച നോട്ടുകളും കിട്ടി. കേന്ദ്ര സർക്കാർ പിൻവലിച്ച 141 നോട്ടുകളാണ് ഭണ്ഡാരത്തിൽ ലഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിൽ 2000 ന്‍റെ 47 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 18 നോട്ടുകളും അഞ്ഞൂറിന്‍റെ 76 നോട്ടുകളും ലഭിച്ചു.
സി എസ് ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണൽ ചുമതല. ഇ ഭണ്ഡാര വരവ് 7.22 ലക്ഷം രൂപയാണെന്നും ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രംകിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി 722473 രൂപയാണ് ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കാണിതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam