
പാലക്കാട്: തൃത്താലയിലും പാലക്കാട് റെയിൽവേ സ്റ്റേഷനിലുമായി ലഹരിമരുന്ന കടത്താൻ ശ്രമിച്ച 5 പേർ പിടിയിലായി. തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.1 കിലോഗ്രാം കഞ്ചാവുമായാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നും എക്സൈസ് അറിയിച്ചു.
തൃത്താലയിൽ പിടിവീണതിങ്ങനെ
തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ് ഹാരിസ് (29 വയസ്), നൗഷാദ് (35 വയസ്), മുഹമ്മദ് ഫാഹിസ് (29 വയസ്) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ ഷിബുവിന്റെ നിർദ്ദേശാനുസരണം തൃത്താല എക്സൈസ് ഇൻസ്‌പെക്ടർ ജി എം മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എസ് സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ എസ് സിഞ്ചു, ജി സന്തോഷ്‌കുമാർ, ഇ ജയരാജ്, പ്രിവന്റീവ് ഓഫീസർമാരായ വി പി മഹേഷ്, അഹമ്മദ് സുധീർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി അരുൺ, നിഖിൽ പി കെ, ഇ വി അനീഷ്, ഹരിപ്രസാദ് സി, അനുരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ ആരതി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടിവീണതിങ്ങനെ
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. തവനൂർ സ്വദേശി മുബഷിർ (22 വയസ്), മലപ്പുറം കാലടി സ്വദേശി ശ്രീരാഗ് (21 വയസ്) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് റെയിൽവേ സി ഐ ബി യൂണിറ്റ് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ റിനോഷ് ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രാമചന്ദ്രൻ കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനിൽകുമാർ ടി എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ നിമ്മി എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ് എം, സി ഐ ബി സർക്കിൾ ഇൻസ്‌പെക്ടർ എൻ കേസവദാസ്, സി ഐ ബി സബ് ഇൻസ്‌പെക്ടർ അജിത്ത് അശോക് എ പി, സി ഐ ബി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷിജു കെ എച്ച്, സി ഐ ബി ഹെഡ് കോൺസ്റ്റബിൾ എൻ അശോക് എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam