വട്ടമ്പലത്ത് ഗർഭിണികളായ 5 ആടുകളെ കടിച്ചു കൊന്നു, തെരുവ് നായയെന്ന് വനം വകുപ്പ്; കുറുനരിയോ ചെന്നായയോ ആകാമെന്ന് നാട്ടുകാർ

Published : Sep 27, 2025, 08:05 AM IST
5 goat killed

Synopsis

വട്ടമ്പലത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 5 ഗർഭിണിയായ ആടുകൾ കൊല്ലപ്പെട്ടു. തെരുവുനായ്ക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ ഇത് കുറുനരിയോ ചെന്നായയോ ആകാമെന്നാണ് നാട്ടുകാരുടെ സംശയം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട്: കുമരംപുത്തൂർ വട്ടമ്പലത്ത് അജ്ഞാത ജീവി അഞ്ച് ആടുകളെ കടിച്ചു കൊന്നു. ഏതോ വന്യമൃഗത്തിന്റെ ആക്രമണമെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. എന്നാൽ തെരുവുനായ്ക്കളെന്നാണ് വനം വകുപ്പ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. വട്ടമ്പലം പാലാത്ത് ദേവസ്യാച്ചന്റെ 5 ആടുകളെയാണ് കിടിച്ചു കൊന്നത്. 5 ആടുകളും ഗർഭിണികളായിരുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ബുധൻ രാത്രിയാണ് സംഭവം. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. ഒരു ആടിന്റെ തലയല്ലാത്ത ഭാഗമെല്ലാം തിന്നിട്ടുണ്ട്. ബാക്കിയുള്ളവയെ കടിച്ചു കൊലപ്പെടുത്തിയ നിലയിലാണ്. തെരുവുനായ്ക്കളാണ് ആക്രമിച്ചതെന്ന് സ്ഥലത്ത് എത്തിയ വനംവകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം കുറുനരിയോ ചെന്നായയോ ആണ് ആടുകളെ കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ദേവസ്യാച്ചന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു. പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം