വരൾച്ചയും ഉത്പാദനച്ചെലവും കണക്കിലെടുത്ത് പാൽ വില വർധിപ്പിക്കണമെന്ന് സംസ്ഥാനത്തെ 16 ജില്ലകളിലെയും ക്ഷീര സഹകരണ യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലിറ്ററിന് എട്ടുരൂപ മുതൽ പത്തുരൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, പിന്നീട് ഇത് അഞ്ചുരൂപയായി കുറയ്ക്കുകയായിരുന്നു.
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ(കെഎംഎഫ്) നന്ദിനി പാലിന് വില വർധിപ്പിച്ചേക്കും. ലിറ്ററിന് അഞ്ചുരൂപ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വിലവർധനവ് സംബന്ധിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാർ ശനിയാഴ്ച തീരുമാനമെടുക്കും.
വരൾച്ചയും ഉത്പാദനച്ചെലവും കണക്കിലെടുത്ത് പാൽ വില വർധിപ്പിക്കണമെന്ന് സംസ്ഥാനത്തെ 16 ജില്ലകളിലെയും ക്ഷീര സഹകരണ യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലിറ്ററിന് എട്ടുരൂപ മുതൽ പത്തുരൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, പിന്നീട് ഇത് അഞ്ചുരൂപയായി കുറയ്ക്കുകയായിരുന്നു. പാൽവില വർധിപ്പിച്ചാൽ മൂന്നുവർഷത്തിനിടെയുള്ള നാലാമത്തെ വിലവർധനവാകുമിത്.
ഒരു ലിറ്ററിന്റെ നീല പാക്കറ്റിലുള്ള നന്ദിനി പാലിന് നിലവിൽ 46 രൂപയാണ് വില. വില വർധനവ് പ്രഖ്യാപിച്ചാൽ നീല പാക്കറ്റിന് 51 രൂപയാകും. പച്ചനിറത്തിലുള്ള പാക്കറ്റിന് 50 രൂപയും ഓറഞ്ച് നിറത്തിലുള്ള പാക്കറ്റിന് 52 രൂപയുമാണ് നിലവിലെ വില. അഞ്ചുരൂപ വർധിപ്പിക്കുന്നതോടെ ഇവയ്ക്ക് യഥാക്രമം 55 രൂപയും 57 രൂപയും നൽകേണ്ടിവരും.


