ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം, കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിയും, യുവതിയുടെ പരാതിയില്‍ 50കാരൻ പിടിയില്‍

Published : Jul 15, 2026, 10:05 PM IST
rape attempt arrest

Synopsis

ആവശ്യങ്ങൾക്ക് വഴങ്ങാത്തപക്ഷം കഴുത്തറുത്ത് കൊല്ലുമെന്നും യുവതിയുടെ മകളുടെ വിവാഹം മുടക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതി

കോഴിക്കോട്: യുവതിയോട് ലൈംഗികാതിക്രമ ശ്രമം നടത്തിയ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാറാട് നീര്‍മൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടില്‍ അലി അക്ബറി(50) നെയാണ് മാറാട് പൊലീസ് പിടികൂടിയത്. 2021 മുതലാണ് ഇയാള്‍ യുവതിയെ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങിയത്. മാറാട് സ്വദേശിനി തന്നെയായ യുവതിയെയാണ് ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടു കൂടി ഫോണിലൂടെയും അല്ലാതെയും പിന്‍തുടരുകയും ലെംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പറഞ്ഞ് ശല്യം ചെയ്തത്. ആവശ്യങ്ങൾക്ക് വഴങ്ങാത്തപക്ഷം കഴുത്തറുത്ത് കൊല്ലുമെന്നും യുവതിയുടെ മകളുടെ വിവാഹം മുടക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചയുടനെ മാറാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇയാള്‍ക്കെതിരേ ഇതേ സ്‌റ്റേഷനില്‍ തന്നെ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനും കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ അലി അക്ബറെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോഷ്ടിച്ച ഇരുചക്ര വാഹനവുമായെത്തി കവർച്ചയ്ക്കെത്തി, ഗ്ലാസ് തകർത്തതിനിടെ കൈയ്ക്ക് പരിക്ക്; ചികിത്സ തേടിയെത്തിയ യുവാക്കൾ പിടിയിൽ
മതം മാറി വിവാഹം ചെയ്യണമെന്ന് അരുണിന്റെ നിർബന്ധം, ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്നും ഭീഷണി