
കോഴിക്കോട്: കോഴിക്കോട് എക്സൈസ് പരിശോധനയിൽ 500 ലിറ്റർ വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു. വടകര താലൂക്കിൽ കാവിലുംപാറ അംശം എടോന്നി ദേശത്ത് എടോനി തോട്ടിൽ നീരൊഴുക്ക് കുറഞ്ഞ പാറക്കെട്ടുകൾക്കിടയിൽ ആണ് വാഷ് കണ്ടെത്തിയത്. ചപ്പുചവറുകൾ കൊണ്ട് മൂടപ്പെട്ട നിലയിൽ 200 ലിറ്റർ ഒരു ബാരലിലും,100 ലിറ്റർ കൊള്ളുന്ന മൂന്ന് ബാരലിലുമായി സൂക്ഷിച്ചു വച്ച നിലയിൽ കണ്ടെത്തിയ 500 ലിറ്റർ വാഷ് ശേഖരമാണ് എക്സൈസ് നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം കോഴിക്കോട് ഇ.ഇ. & എ.എൻ.എസ്.എസ്. പ്രിവൻറീവ് ഓഫീസർ സന്തോഷ് ചെറുവോട്ടും പാർട്ടിയും ചേർന്നാണ് വാഷ് കണ്ടെത്തിയത്. കേസ് രേഖകളും,സാമ്പിളും നാദാപുരം എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു. എം, സന്ദീപ് എൻ.എസ്, പ്രജിത്ത്. എം, സൈമൺ. ടി.എം, ഫെബിൻ എൽദോസ്, പ്രശാന്ത്. കെ.എം. എന്നിവരും ഉണ്ടായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam