ആധാരമെഴുത്തുകാർക്ക് 5000 രൂപ ഓണക്കാല ഉത്സവബത്ത

Published : Aug 30, 2024, 09:09 PM IST
 ആധാരമെഴുത്തുകാർക്ക് 5000 രൂപ ഓണക്കാല ഉത്സവബത്ത

Synopsis

വയനാട് ജില്ലയിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്കുവാനും ബോർഡ്  തീരുമാനിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻകാർക്കും 2024- ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചതായി സര്‍ക്കാര്‍. മുൻ വർഷത്തിൽ നിന്നും 500 രൂപ വർധനവ് വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു. 

കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റെടുത്ത് ആദ്യത്തെ യോഗത്തിലാണ് തീരുമാനം. വയനാട് ജില്ലയിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്കുവാനും ബോർഡ്  തീരുമാനിച്ചു.

എക്സൈസിന്‍റെ ഓണം സ്പെഷ്യൽ ഡ്രൈവ്, മാവേലിക്കരയിൽ മയക്കുമരുന്നുമായി 3 പേർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു