എക്സൈസിന്‍റെ ഓണം സ്പെഷ്യൽ ഡ്രൈവ്, മാവേലിക്കരയിൽ മയക്കുമരുന്നുമായി 3 പേർ പിടിയിൽ
ഇവരിൽ നിന്ന് 5 മൊബൈലും പണവും പിടിച്ചെടുത്തിട്ടുണ്ട്
ചാരുംമൂട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാവേലിക്കര എക്സൈസ് കറ്റാനം, ചാരുംമ്മൂട്, നൂറനാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 2.686 ഗ്രാം എംഡിഎംഎം, 10 ഗ്രാം കഞ്ചാവ് എന്നിവയുമായി 3 പേർ പിടിയിൽ. നൂറനാട് ആശാൻ കലുങ്കിനു സമീപം ഇരുനില കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന കുന്നത്തുനാട് കൊമ്പനാട് പാണിയേലി കൊറാട്ട്കുടി ദീപു (29), പാലമേൽ പയ്യനല്ലൂർ വിബിൻ ഭവനത്തിൽ വിജിൽ (26), കൊട്ടാരക്കര മൈലം വാരുത്തുണ്ടിൽ ലിൻസൺ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 5 മൊബൈലും പണവും പിടിച്ചെടുത്തിട്ടുണ്ട്. മാവേലിക്കര എക്സൈസ് ഓഫീസർ അൻവർ സാദത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം