അമ്മയുടെ ഫോൺ വാങ്ങിയ മകനെ ചോദ്യം ചെയ്ത അച്ഛനെ കല്ലിലേക്ക് തള്ളിയിട്ടു, ചികിത്സയിലിരുന്ന 52കാരൻ മരിച്ചു

Published : Jan 20, 2025, 06:46 PM ISTUpdated : Jan 20, 2025, 06:48 PM IST
അമ്മയുടെ ഫോൺ വാങ്ങിയ മകനെ ചോദ്യം ചെയ്ത അച്ഛനെ കല്ലിലേക്ക് തള്ളിയിട്ടു, ചികിത്സയിലിരുന്ന 52കാരൻ മരിച്ചു

Synopsis

ഇടയ്ക്കിടെ അമ്മയോട് പൈസ ചോദിക്കുകയും ചെയ്യുന്നതും ഉൾപ്പടെ പിതാവ് ചോദ്യം ചെയ്തതിന് പിന്നാലെയുണ്ടായ സംഘർഷത്തിലാണ് 52കാരന് പരിക്കേറ്റത്

തിരുവനന്തപുരം: മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഷിബു എന്ന ഹരികുമാർ (52) ആണ് മരിച്ചത്. കഴിഞ്ഞ 15 ന് വൈകുന്നേരമായിരുന്നു ഹരികുമാറിന് മർദ്ദനമേറ്റത്. മാതാവിന്‍റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു. ഈ വിവരം മാതാവ് ഹരികുമാറിനെ അറിയിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെയാണ് 52കാരന് പരിക്കേറ്റത്.  

ഹരികുമാർ മൊബൈൽ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന തർക്കമാണ് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇടയ്ക്കിടെ അമ്മയോട് പൈസ ചോദിക്കുകയും ചെയ്യുന്നതും ഉൾപ്പടെ പിതാവ് ചോദ്യം ചെയ്തതോടെ മകൻ അച്ഛന്‍റെ ദേഹത്തേ് പിടിച്ച് തള്ളുകയായിരുന്നു. ഇതോടെ ഹരികുമാർ മുറ്റത്തുണ്ടായിരുന്ന കല്ലിന് മുകളിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഹരികുമാറിന്‍റെ തലയ്ക്ക്  ഗുരുതര ക്ഷതമേറ്റിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും തൊട്ടടുത്ത ദിവസം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

തളിപ്പറമ്പിൽ നിന്ന് അടിച്ച് മാറ്റിയ ക്രെയിൻ കണ്ടെത്തിയത് കോട്ടയത്ത് നിന്ന്, എരുമേലി സ്വദേശി പിടിയിൽ

സംഭവത്തിൽ കിളിമാനൂർ പൊലീസ് ഡോക്ടറോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും തുടർന്ന് ബന്ധുക്കളുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു. പിന്നീട് മരുമകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് വിശദമാക്കുന്നത്. മകനെ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തു. ആദിത്യ ലഹരി ഉപയോഗിക്കുന്നതടക്കമുള്ള മൊഴികൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി