'കള്ളന്മാരുടെ ചാടിപ്പോക്ക്, സ്ഥലംമാറ്റം'; 'കണ്ടകശനി' ഒഴിയാതെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍

By Web TeamFirst Published Jan 26, 2023, 3:52 PM IST
Highlights

മന്ത്രി എംഎം മണിയുടെ വാഹനത്തിന്റെ ചക്രത്തിന്റെ നട്ടുകള്‍ ഊരിപ്പോയെന്ന സംഭവത്തില്‍ കേസെടുത്തപ്പോള്‍ കൊതപാതക ശ്രമം വകുപ്പ് ചുമത്തിയതിന് അന്നത്തെ എസ്‌ഐയ്ക്കും കിട്ടി പണി. അദ്ദേഹത്തെ സ്ഥലം മാറ്റി. 

ഇടുക്കി: കള്ളന്മാരുടെയും പ്രതികളുടേയും ചാടിപ്പോക്കും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമടക്കം പ്രശനങ്ങള്‍ വിട്ടൊഴിയാതെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സ്റ്റേഷനില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള 52 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിവധ കാരണങ്ങളാല്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ നിന്നും സ്ഥലം മാറ്റിയത്. പന്ത്രണ്ട് ഉദ്യോഗസ്ഥരെ  സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വിവിധ കേസുകളിലായി ആറ് പേരെ അറസ്റ്റ് ചെയ്തു.  

2019 ല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റോഡില്‍ വരച്ച ചെഗുവരയുടെ ചിത്രം മായ്ക്കാന്‍ നിര്‍ദ്ദേശിച്ച എസ്‌ഐയെ സ്ഥലം മാറ്റിയത് ചാര്‍ജ്ജെടുത്ത് ഏഴാം ദിവസമാണ്. പിന്നാലെ എത്തിയ മറ്റൊര് എസ്‌ഐയെ 18-ാം ദിവസം സ്ഥലം മാറ്റി. മൂന്നര വയസുകാരിയേയും പിതാവിനെയും മൂന്ന് മണക്കൂര്‍  സ്റ്റേഷനില്‍ പിടിച്ചിരുത്തിയെന്ന് ആരോപിച്ചായിരുന്നു സ്ഥലമാറ്റം. മന്ത്രി എംഎം മണിയുടെ വാഹനത്തിന്റെ ചക്രത്തിന്റെ നട്ടുകള്‍ ഊരിപ്പോയെന്ന സംഭവത്തില്‍ കേസെടുത്തപ്പോള്‍ കൊതപാതക ശ്രമം വകുപ്പ് ചുമത്തിയതിന് അന്നത്തെ എസ്‌ഐയ്ക്കും കിട്ടി പണി. അദ്ദേഹത്തെ സ്ഥലം മാറ്റി. 

ആത്മഹത്യ കൊലപാതമാക്കുമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ വാഘങ്ങിയെന്ന് ആരോപിച്ച് പീന്നീട് എത്തിയ എസ്‌ഐക്കും സിഐക്കും കിട്ടി സസ്‌പെന്‍ഷന്‍. രാജകുമാര്‍ കൊലപാതകത്തിലാകട്ടെ എസ്‌ഐ ഉള്‍പ്പെടെ 8 പേരെ സസ്‌പെന്റ് ചെയ്യുകയും 31 പേരെ കൂട്ടമായി സ്ഥലം മാറ്റുകയും ചെയ്തു. കേസില്‍ 6 പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് സിബിഐ സംഘം അറസ്റ്റ് ചെയ്തത്.

ആരോപണങ്ങളില്‍ പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിച്ചതോടെ  സ്‌റ്റേഷനില്‍ ചില മിനുക്കുപണികള്‍ അധിക്യതര്‍ നടത്തി. 'വാസ്തു' തകരരാറ് ആണെന്ന ചിലരുടെ അടക്കം പറച്ചിലിനെ തുടര്‍ന്നാണ് സ്റ്റേഷനില്‍ ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇതിനുശേഷവും വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു. ഏറെ വിവാദമായ രാജ് കുമാര്‍ കസ്റ്റഡി മരണത്തിനുശേഷം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ ഒന്ന് മുഖം മിനുക്കിയെത്തിയപ്പോഴാണ്  കസ്റ്റഡിയില്‍ സൂക്ഷിച്ച പോക്സോ കേസ് പ്രതിയുടെ രക്ഷപ്പെടല്‍. 

തിങ്കളാഴ്ച രാത്രിയിലാണ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛൻ രക്ഷപെട്ടത്. പ്രതിക്കൊപ്പം പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ കെ ബി എന്നിവരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതിക്കായി പൊലീസ് വലവിരിച്ച് അന്വേഷണം നടത്തി. ഒടുവില്‍ ഇന്ന് വെളുപ്പിന് 2.00 മണിയോടെ പ്രതിയെ ഇയാളുടെ വീടിന് സമീപത്ത് നിന്നും നെടുങ്കണ്ടം പൊലീസ്  കസ്റ്റഡിയിലെടുത്തു. നേരത്തെ രണ്ട് തവണ പ്രതി പൊലീസിന്റെ മുന്‍പില്‍ പെട്ടെങ്കിലും ഓടി രക്ഷപെടുകയായിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

Read More : മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനെത്തിയപ്പോള്‍ രക്ഷപ്പെട്ടു; പോക്സോ കേസ് പ്രതിയെ പൊലീസ് വലയിലാക്കിയതിങ്ങനെ...

click me!