സ്കൂട്ടറിൽ അടുക്കിവച്ച നിലയിൽ 500രൂപയുടെ കെട്ടുകൾ, വേങ്ങര സ്വദേശിയുടേതെന്ന് മൊഴി, 40ലക്ഷവുമായി 52കാരൻ പിടിയിൽ

Published : Mar 20, 2025, 02:37 PM ISTUpdated : Mar 20, 2025, 02:41 PM IST
സ്കൂട്ടറിൽ അടുക്കിവച്ച നിലയിൽ 500രൂപയുടെ കെട്ടുകൾ, വേങ്ങര സ്വദേശിയുടേതെന്ന് മൊഴി, 40ലക്ഷവുമായി 52കാരൻ പിടിയിൽ

Synopsis

വേങ്ങര ഊരകം തോട്ടശ്ശേരി യുസുഫിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്‌കൂട്ടറില്‍ കവറിനകത്തായി 500 രൂപയുടെ നൂറ് എണ്ണം വീതമുള്ള 80 കെട്ടുകളാണ് കണ്ടെത്തിയത്

മലപ്പുറം: രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി കോട്ടക്കലില്‍ മധ്യവയസ്‌കന്‍ പിടിയില്‍. വേങ്ങര ഊരകം തോട്ടശ്ശേരി യുസുഫിനെയാണ്(52)കോട്ടക്കല്‍ ഇന്‍ സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ അറസ്റ്റ് ചെയ്തത്. അനധികൃതമായി രേഖകളില്ലാത്ത പണം കടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ സ്‌കൂട്ടറില്‍ കവറിനകത്തായി 500 രൂപയുടെ നൂറ് എണ്ണം വീതമുള്ള 80 കെട്ടുകളാക്കിയാണ് രേഖയില്ലാത്ത പണം സൂക്ഷിച്ചത്. 

ചോദിച്ചത് 3 ലക്ഷം, വിദ്യാഭ്യാസവും ജോലി പരിചയവുമുള്ള സ്ത്രീ ജീവനാംശം മാത്രം പ്രതീക്ഷിച്ച് ജീവിക്കരുതെന്ന് കോടതി

കുറ്റിപ്പുറം, കോട്ടക്കല്‍ പ്രദേശങ്ങളിലായി വിതരണം ചെയ്യാന്‍ വേങ്ങര സ്വദേശി നല്‍കിയ പണമാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. മലപ്പുറം കോടതിയില്‍ സമര്‍പ്പിച്ച പണം ജില്ല ട്രഷറിയില്‍ അടച്ചു. ജില്ല പൊലീസ് മേധാവിക്ക് കീഴിലുള്ള ഡാന്‍സാഫ് അംഗങ്ങള്‍ കൂടാതെ എസ്.ഐ സൈഫുള്ള. പൊലീസുകാരായ ബിജു. ജിതേഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു