കാരശ്ശേരിയിൽ 52കാരന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി; കലുങ്കിലിരുന്നപ്പോള്‍ വീണുപോയതാവാമെന്ന് പ്രാഥമിക നിഗമനം

Published : Jan 29, 2025, 09:02 AM IST
കാരശ്ശേരിയിൽ 52കാരന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി; കലുങ്കിലിരുന്നപ്പോള്‍ വീണുപോയതാവാമെന്ന് പ്രാഥമിക നിഗമനം

Synopsis

സമീപത്തായുള്ള കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണുപോയതാവാം എന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട്: മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ - കൂടരഞ്ഞി റോഡിന് സമീപത്തായുള്ള തോട്ടിലാണ് ഇന്ന് രാവിലെയോടെ നാട്ടുകാര്‍ മൃതദേഹം കണ്ടത്. കാരശ്ശേരി മൂട്ടോളി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ അച്യുതന്‍ (52) എന്നയാളാണ് മരിച്ചതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു.

തോട്ടിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്താണ് മൃതദേഹം കമഴ്ന്നുകിടക്കുന്ന തരത്തില്‍ കണ്ടത്. ഈ ഭാഗത്ത് പാറക്കല്ലുകളും ഉണ്ട്. തോടിന് സമീപത്തായുള്ള കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണുപോയതാവാം എന്നാണ് പ്രാഥമിക നിഗമനം. മുക്കം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

ലോവര്‍ ക്യാമ്പില്‍ കര്‍ഷകനു നേരെ കരടിയുടെ ആക്രമണം; മുഖത്ത് ഗുരുതര പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്