എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസിൽ തെറിച്ച് വീണു, അറിയാതെ വെള്ളം കുടിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം

Published : Feb 05, 2026, 09:32 AM IST
Sobhana death

Synopsis

എലിവിഷം അബദ്ധത്തിൽ തെറിച്ച് വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ശോഭന ആ ഗ്ലാസിൽ നിന്നും വെള്ളം കുടിച്ചു. പിന്നാലെ  ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

കാസർകോട് : എലിക്കു വിഷം വയ്ക്കുന്നതിനിടെ കുപ്പിയിൽ നിന്നും വിഷം ഗ്ലാസിൽ തെറിച്ചത് അറിയാതെ വെള്ളം കുടിച്ച വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി.പി.ശോഭന (53) മരിച്ചത്. എലിവിഷം അബദ്ധത്തിൽ തെറിച്ച് വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ശോഭന ആ ഗ്ലാസിൽ നിന്നും വെള്ളം കുടിച്ചു. പിന്നാലെ ശോഭനയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായത്തോടെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ശോഭനയുടെ വീട്ടിൽ എലി ശല്യം രൂക്ഷമായിരുന്നു. ഇതിനെ തുരത്താനാണ് എലിവിഷം വെച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് സജീവൻ. മക്കൾ: സനീഷ്, സചിത്ര. മരുമക്കൾ: ശാന്തി, സനീഷ്. സംഭവത്തിൽ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി, ഒപ്പം വന്നയാളെ കാണാനില്ല, അന്വേഷണമാരംഭിച്ച് പൊലീസ്
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കി 26കാരന് 47 വർഷം തടവ്