
തിരുവനന്തപുരം: ഒൻപതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. വെട്ടുകാട് സ്വദേശി ബേസിൽ ജോസഫ് എഡിസൺ (54) നെയാണ് വിവിധ വകുപ്പുകളിലായി 14 വർഷം കഠിനതടവിനും 26,000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 3 വർഷവും 3 മാസവും തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകളിൽ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണം എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.
2024 ഒക്ടോബർ 20ന് ആണ് കേസിന് ആസ്പദമായ സംഭവം. വീട്ടിലെ ടെറസിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്ത് വന്ന കുട്ടിയോട് അവിടെ ഇരിക്കുന്ന പൂച്ചട്ടി ചൂണ്ടി കാണിച്ച അത് എടുത്ത് തരാൻ പ്രതി പറഞ്ഞു . അത് എടുത്ത് കൊടുത്ത കുട്ടിയുടെ കയ്യിൽ പ്രതി കടന്ന് പിടിക്കുകയും ഉമ്മ വച്ചാൽ മാത്രമേ കൈ വിടുകയൊള്ളൂ എന്ന് പറഞ്ഞ് കൈ പിടിച്ച് ബലമായി വലിച്ചു. കുട്ടി കൈ വിടാൻ പറഞ്ഞിട്ടും പ്രതി വിടാതെ ഭീഷണിപ്പെടുത്തി. തുടർന്ന് കുട്ടി ഭയന്ന് ഉമ്മ നൽകി. പിന്നാലെ കുട്ടി കരഞ്ഞ് അച്ഛനോട് വിവരം പറഞ്ഞു. അച്ഛൻ വരുന്നത് കണ്ട പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നാലെയാണ് കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബേസിൽ ജോസഫ് എഡിസൺ പിടിയിലായത്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ , അഡ്വ. സുരഭി പി എന്നിവർ ഹാജരായി. വലിയതുറ പൊലീസ് സബ് ഇൻസ്‌പെക്ടർ ജയശ്രീആണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും 3 തൊണ്ടി മുതലുകളും ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam