ദീർഘ കാലം ചെന്നൈയിൽ ഫിനാൻഷ്യൽ എക്സ്പ്രസ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫായി പ്രവർത്തിച്ചു. ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) നിന്ന് അപ്ലൈഡ് ഇക്കണോമിക്സിൽ എംഫിൽ നേടിയിട്ടുണ്ട്.

കൊച്ചി: സാമ്പത്തിക വിദഗ്ധനും മാധ്യമ പ്രവർത്തകനുമായ വിനോദ് കുമാർ പി (57) അന്തരിച്ചു. എറണാകുളം വടുതലയിലുള്ള പരവത്ത് ജയനിവാസിലായിരുന്നു താമസം. ദീർഘ കാലം ചെന്നൈയിൽ ഫിനാൻഷ്യൽ എക്സ്പ്രസ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫായി പ്രവർത്തിച്ചു. ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) നിന്ന് അപ്ലൈഡ് ഇക്കണോമിക്സിൽ എംഫിൽ നേടിയിട്ടുണ്ട്. സിഡിഎസിലും വിവിധ ധനകാര്യ മാധ്യമങ്ങളിലും സേവനമനുഷ്ഠിച്ച അദ്ദേഹം നിലവിൽ കോൺസെപ്റ്റ് പബ്ലിക് റിലേഷൻസ് ഇന്ത്യ ലിമിറ്റഡിൽ പ്രവർത്തിച്ച് വരുകയായിരുന്നു. പിതാവ്: സോമശേഖരൻ. മാതാവ്: പരേതയായ ജയ. സംസ്കാരം ഇന്ന് നടക്കും.