വിഴിഞ്ഞത്ത് ബോട്ടുകൾക്ക് തീപിടിച്ചു, ആളിപ്പടർന്നതോടെ ഭയന്ന് നാട്ടുകാർ, ബോട്ടുകൾക്ക് സമീപം ചവറുകൾക്ക് തീയിട്ടതെന്ന് സംശയം

Published : Feb 04, 2026, 09:07 PM IST
BOAT

Synopsis

ബോട്ടുകൾക്ക് സമീപം ചവറുകൾക്ക് ആരോ തീയിട്ട നിലയിലായിരുന്നെന്ന് സേനാംഗങ്ങൾ പറഞ്ഞു. ഇതിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം.

തിരുവനന്തപുരം: വിഴിഞ്ഞം ഹാർബറിൽ വാർഫിനടുത്തായി കയറ്റി വച്ചിരുന്ന ഫൈബർ ബോട്ടുകൾക്ക് തീപിടിച്ചു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ബോട്ടുകൾക്ക് തീപിടിച്ച് ആളിപ്പടന്നതോടെ പരിഭ്രാന്തരായ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചു. പിന്നാലെ വിഴിഞ്ഞം യൂണിറ്റിൽ നിന്നും ഫയർ റെസ്ക്യൂ സേന പാഞ്ഞെത്തി തീ നിയന്ത്രണ വിധേയമാക്കി. ബോട്ടുകൾക്ക് സമീപം ചവറുകൾക്ക് ആരോ തീയിട്ട നിലയിലായിരുന്നെന്ന് സേനാംഗങ്ങൾ പറഞ്ഞു. ഇതിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. വിഴിഞ്ഞം പൊലീസ്, വാർഡ് കൗൺസിലർ എന്നിവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ സീസണിലെത്തിച്ച ബോട്ടായിരുന്നു ഇവ. ഉടമയായ ബീമാപ്പള്ളി സ്വദേശിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഫയർഫോഴ്സ് അറിയിച്ചു. പെട്ടന്ന് തീയണക്കാനായതിനാൽ സമീപത്തേക്ക് പരടരാതെ വലിയ അപകടമാണ് ഒഴിവായതെന്ന് നാട്ടുകാരും പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കയറിപ്പിടിച്ചു, മോശമായി പെരുമാറി; പത്തനംതിട്ടയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ
40 തിലേറെ ഫോണുകൾ, എല്ലാം തിരുവനന്തപുരത്ത് നിന്നും മോഷണം പോയത്, കണ്ടെത്തിയത് തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന്