
കോഴിക്കോട്: മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൗണ്‍സലിംഗിനായെത്തിയ പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് തൊണ്ടയാട് കുടമോളിക്കുന്ന് സ്വദേശിയും സൈക്യാട്രിക് കൗണ്‍സലറുമായ ഡോ. യഹിയ ഖാനെ(54)യാണ് ജയിലിലടച്ചത്. തൃശ്ശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. വര്‍ഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പാലാഴിയിലെ ഇയാളുടെ കൗണ്‍സലിംഗ് കേന്ദ്രത്തില്‍ ചികിത്സക്കായി അമ്മയോടൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ചികിത്സയുടെ ഭാഗമാണെന്ന വ്യാജേന ഇയാള്‍ തന്ത്രപൂര്‍വം പെണ്‍കുട്ടിയെ മാത്രം സ്വന്തം കാറില്‍ കയറ്റി കോഴിക്കോട് ബീച്ച് പരിസരം, താമരശ്ശേരി എന്നിവിടങ്ങളില്‍ എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത മാനസി ആഘാതത്തിലായ പെണ്‍കുട്ടി ഫെബ്രുവരി മാസത്തില്‍ തൃശ്ശൂര്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കുറ്റകൃത്യം നടന്നത് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. പന്തീരാങ്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യഹിയ ഖാനെതിരേ സമാനമായ പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam