ക്ഷേത്രോത്സവത്തിന് വീട്ടമ്മമാരുടെ നൃത്തത്തിനിടെ 54കാരിക്ക് ദേഹാസ്വാസ്ഥ്യം, ദാരുണാന്ത്യം,

Published : Apr 24, 2026, 12:24 AM IST
dance death kozhikode

Synopsis

നൃത്തം പൂർത്തിയാക്കുന്നതിനു മുമ്പേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഷൈനി പിന്നാലെ സ്റ്റേജിന് പിറകിലേക്ക് പോയി. 

പാലാഴി: കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം വന്ന് മരിച്ചു. പാലാഴി സ്വദേശി 54 വയസുളള ഷൈനിയാണ് മരിച്ചത്. നൃത്തം പൂർത്തിയാക്കുന്നതിനു മുമ്പേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഷൈനി പിന്നാലെ സ്റ്റേജിന് പിറകിലേക്ക് പോയി. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയായിരുന്നു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്ന് നൃത്തം അവതരിപ്പിച്ചത്. നൃത്തത്തിനിടയിൽ പെട്ടെന്ന് ഷൈനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ പാലാഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് - എ എൻ ഷാജു, ഡോ. സ്‌നേഹ, സപ്‌ത എന്നിവർ മക്കളാണ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനംവകുപ്പ് വീടിന് ചുറ്റും തീയിട്ടിട്ടും രക്ഷയില്ല, ആൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി, ഇക്കുറി പാമ്പ് എത്തിയത് ശുചിമുറിയിൽ
വീഡിയോ കോളിൽ വളകൾ കാണിച്ചു, ഉടമയുടെ ശ്രദ്ധ മാറി, നിമിഷങ്ങൾക്കുള്ളിൽ സ്വർണവുമായി മുങ്ങി, പട്ടാപ്പകൽ മോഷണം, നഷ്ടമായത് ലക്ഷങ്ങൾ