വീട്ടുകാരോട് പിണങ്ങി താമസം വാടക വീട്ടിൽ, വാഹന ബ്രോക്കറായ 55കാരനെ കിണറിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി

Published : May 20, 2026, 12:54 PM IST
Shamsu

Synopsis

കുടുംബവുമായി പിണങ്ങി കഴിഞ്ഞ മൂന്നു മാസമായി മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്നിലെ വാടക ക്വാര്‍ട്ടേഴ്സില്‍ തനിച്ചായിരുന്നു താമസം

മലപ്പുറം: മധ്യവയസ്‌കനെ താമസസ്ഥലത്തെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി താണിപ്പാറ പഴയതൊടിക സുലൈമാന്റെ മകന്‍ ഷംസുദ്ദീനാണ് (55) മരിച്ചത്. വാഹന ബ്രോക്കറായ ഷംസുദ്ദീന്‍ താണിപ്പാറയില്‍നിന്ന് കുടുംബസമേതം കാരക്കുന്നിലേക്ക് താമസം മാറിയിരുന്നു. ഇതിനിടെ കുടുംബവുമായി പിണങ്ങി കഴിഞ്ഞ മൂന്നു മാസമായി മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്നിലെ വാടക ക്വാര്‍ട്ടേഴ്സില്‍ തനിച്ചായിരുന്നു താമസം. തിങ്കളാഴ്ച രാത്രി താമസസ്ഥലത്തേക്ക് വരുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചൊവ്വാഴ്ച രാവിലെ എട്ടോടെ കെട്ടിടമുടമയാണ് മൃതദേഹം കണ്ടത്. ഉടന്‍ മഞ്ചേരി പൊലീസില്‍ വിവരമറിയിക്കുക യായിരുന്നു. മഞ്ചേരി അ ഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: കാരക്കാടന്‍ ജുമൈല. മക്കള്‍: ഷാജഹാന്‍, അലി അക്ബര്‍, സഫാന്‍. മരുമകള്‍: നസീല. പൊലീസ് നടപടികള്‍ക്കു ശേഷം മഞ്ചേരി ഗ വ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി കാരക്കുന്ന് ജുമാമസ്ജിദില്‍ ഖബറടക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊഴിഞ്ഞാമ്പാറയിൽ നടക്കുന്നത് രഹസ്യ വിവരം കിട്ടി അറിഞ്ഞു, പാഞ്ഞെത്തിയപ്പോൾ പണം പന്തയം വച്ച് കോഴിപ്പോര്; 8 പേർ പിടിയിൽ
ഒടുവിൽ മൂന്നാം നാൾ തീരുമാനം, ഒരു തർക്കവുമില്ലെന്ന് മുഖ്യമന്ത്രി; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഫിഷറീസ് ലീഗിന് തന്നെ