ആലപ്പുഴയിൽ 18കാരിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം, പെൺകുട്ടി ഓടി രക്ഷപ്പെട്ടു, അറസ്റ്റിലായ 57കാരൻ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : Oct 02, 2025, 12:55 AM IST
attack

Synopsis

ആലപ്പുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് 18കാരിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം. അറസ്റ്റിലായ 57 കാരനായ പ്രതി പോലീസ് സ്റ്റേഷനിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

ആലപ്പുഴ: ആലപ്പുഴയിൽ 18കാരിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പെൺകുട്ടി ഓടി രക്ഷപ്പെട്ടു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കാരണം. സംഭവത്തിൽ അറസ്റ്റിലായ 57 കാരൻ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

ആലപ്പുഴ സീവ്യൂ വാർഡിൽ താമസിക്കുന്ന 18 കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അയൽവാസിയായ 57 കാരൻ ജോസ് വീട്ടു വരാന്തയിൽ ഇരുന്ന് പഠിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിക്കവെ പ്രതിയെ തട്ടിമാറ്റി യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അഛനും അമ്മയും പുറത്ത് പോയ സമയത്തായിരുന്നു ആക്രമണം. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് കുടുംബം.

മുൻപ് പെൺകുട്ടിയുടെ പിതാവിനെ കുത്തി പരിക്കേൽപിച്ച കേസിൽ ഇയാൾ റിമാന്‍റിൽ കഴിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിച്ചതിന് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതി ജോസ്, പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം ശ്രദ്ധയിൽ പെട്ട പൊലീസ് ഉടനെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. പ്രതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.  

ആലപ്പുഴയിൽ 18കാരിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം,പെൺകുട്ടി ഓടി രക്ഷപ്പെട്ടു, അറസ്റ്റിലായ 57കാരൻ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

 

 

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്