കോഴിക്കോട് അവധിക്ക് വീട്ടിലെത്തിയ 55കാരനായ പ്രവാസി വീട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു

Published : Dec 07, 2024, 07:29 PM ISTUpdated : Dec 07, 2024, 07:30 PM IST
കോഴിക്കോട് അവധിക്ക് വീട്ടിലെത്തിയ 55കാരനായ പ്രവാസി വീട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു

Synopsis

ഇന്ന് രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്. തുടര്‍ന്ന് കുളി കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു മരണം

കോഴിക്കോട്: ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ മധ്യവയസ്‌കന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശി കണ്ണടുങ്കല്‍ യൂസഫാണ്(55) മരിച്ചത്. ഇന്ന് രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്. തുടര്‍ന്ന് കുളി കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു മരണം. അബുദാബിയിലെ ഇത്തിഹാദ് എയര്‍വേസിലെ ജീവനക്കാരനായിരുന്നു യൂസഫ്. ഭാര്യ ഖൈറുന്നീസ. മക്കള്‍: ഷാന, ശാരിക്ക് (ഇരുവരും അബുദാബിയില്‍), ഷാബ് (ഉമ്മത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി). മരുമക്കള്‍: റയീസ് (കടവത്തൂര്‍), നശ(മൊകേരി).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ