ഉത്സപറമ്പില്‍ വെച്ച് ബാബുവിനെ ഒരു സംഘം മര്‍ദിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അക്രമത്തിനു കാരണം സ്വത്ത്‌ തർക്കമാണെന്നും പറയുന്നു.

കോഴിക്കോട്: പിലാശ്ശേരിയിൽ ഉത്സവ പറമ്പില്‍ നിന്നും മടങ്ങിയ യുവാവ് പിന്നീട് മരിച്ചസംഭവം. കളരിക്കണ്ടി സ്വദേശി ബാബുവിന്‍റെ മരണം കൊലപാതകമെന്ന് നിഗമനം. തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്സപറമ്പില്‍ വെച്ച് ബാബുവിനെ ഒരു സംഘം മര്‍ദിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അക്രമത്തിനു കാരണം സ്വത്ത്‌ തർക്കമാണെന്നും പറയുന്നു. ക്വട്ടേഷന്‍ സംഘം ഉൾപ്പെടെ ഉത്സവപ്പറമ്പിൽ എത്തിയിരുന്നതായും ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട്‌ പറഞ്ഞു. നേരത്തെ കൊല്ലത്ത് 18കാരനും ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നു.