വെള്ളം കോരുന്നതിനിടെ വീടിന് സമീപത്തെ കിണറ്റിൽ വീണു, പെരുമ്പിലാവിൽ 56 വയസ്സുകാരിക്ക് ദാരുണാന്ത്യം

Published : Jun 07, 2026, 04:25 PM IST
woman died after fell into deep well

Synopsis

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി കിണറ്റിൽ വീണ കോമളത്തെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

പെരുമ്പിലാവ്: തൃശ്ശൂർ പെരുമ്പിലാവ് ആൽത്തറയിൽ കിണറ്റിൽ വീണ 56കാരി മരിച്ചു. പെരുമ്പിലാവ് ആൽത്തറ സ്വദേശിനി കറുപ്പന്റെ വളപ്പിൽ വീട്ടിൽ 56 വയസ്സുള്ള കോമളമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പിലുള്ള കിണറ്റിൽ കോമളം വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബന്ധുക്കൾ കുന്നംകുളം പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി കിണറ്റിൽ വീണ കോമളത്തെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

ആംബുലൻസ് പ്രവർത്തകർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുന്ന മൃതദേഹം പിന്നീട് സംസ്കരിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചില്ലറ ധൈര്യമൊന്നുമല്ല, പാലക്കാട് ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ചു, ന​ഗരം ചുറ്റി, ജീവനക്കാർ പിന്തുടർന്നപ്പോൾ ഉപേക്ഷിച്ചു
ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയിൽ കാർ പാർക്ക് ചെയ്തു; ചോദിച്ച അച്ഛനെയും മകനെയും ആക്രമിച്ചു, പ്രതി പിടിയിൽ