ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടി, ബാലരാമപുരത്ത് യാത്രികന് ദാരുണാന്ത്യം

Published : Mar 01, 2025, 06:36 PM IST
ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടി, ബാലരാമപുരത്ത് യാത്രികന് ദാരുണാന്ത്യം

Synopsis

ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിന്‍റെ പിന്നിൽ ബസ് തട്ടുകയായിരുന്നു. ഇതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു.

തിരുവനന്തപുരം: ബാലരാമപുരത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആലുവിള സ്വദേശി അശ്വിനി കുമാർ(58) ആണ് മരിച്ചത്. ഇന്ന്  ഉച്ചയോടെ തിരുവനന്തപുരത്തേക് നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനെ അശ്വിനി കുമാറിന്‍റെ സ്കൂട്ടറിൽ മറികടക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറയുന്നു. 

ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിന്‍റെ പിന്നിൽ ബസ് തട്ടുകയായിരുന്നു. ഇതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. പിന്നാലെ ബസിന്‍റെ മുൻ ചക്രം അശ്വിനിയുടെ തലയിലൂടെ കയറിയെന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ മൊഴി. ഹെൽമെറ്റ് തകർന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റ നിലയിൽ കിടന്ന അശ്വിനി കുമാറിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More : തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മുകളിൽ തേങ്ങ വീണു; നിയന്ത്രണംവിട്ട വാഹനം മരത്തിൽ ഇടിച്ചുകയറി, തീപിടിച്ചു

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്