
തൃശൂർ: ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃത്തല്ലൂർ ഇയ്യാനി കോറോത്ത് വീട്ടിൽ സന്തോഷ് (59) ആണ് അറസ്റ്റിലായത്. 2021 ഏപ്രിൽ 8 നാണ് കേസിനാസ്പദമായ സംഭവം. ജോലി ശരിയാക്കിയിട്ടുണ്ടെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈഗികാതിക്രമം നടത്തുകയായിരുന്നു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി പിസി ബിജുകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുണ്ടുകാടുള്ള പ്രതിയുടെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സന്തോഷ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ പൊതുമുതൽ നശിപ്പിച്ച കേസ്സിലും സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിലും ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതു നിരത്തിലൂടെ ജാഥ നടത്തിയ കേസ്സിലും അടക്കം മൂന്ന് ക്രമിനൽ കേസിലെ പ്രതിയാണ്. വാടാനപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ഷൈജു എൻബി, സബ് ഇൻസ്പെക്ടർമാരായ വിനീത്, സുബിൻ ജില്ലാ ഡാൻസാഫ് അംഗങ്ങളായ ജിഎസ്ഐ പ്രദീപ് സിആർ, എഎസ്ഐ. ലിജു ഇയ്യാനി, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, സുർജിത്ത് സാഗർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്