സ്കൂൾ വിട്ട് വന്ന് ശുചിമുറിയിൽ കയറി വാതിലടച്ചു, പിന്നെ തുറന്നില്ല; വാതിൽ പൊളിച്ച് നോക്കിയപ്പോൾ 5-ാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ

Published : Jul 01, 2025, 09:47 PM IST
suicide

Synopsis

ഹരിപ്പാട് അഞ്ചാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആലപ്പുഴ: ഹരിപ്പാട് അഞ്ചാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ ശബരി (10) ആണ് മരിച്ചത്. മണ്ണാറശ്ശാല യുപിഎസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂൾ വിട്ട് വന്നശേഷം ശുചിമുറിയിൽ കയറിയ കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് മുത്തശ്ശൻ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ അച്ഛന്റെ അനിയൻ ജീവനൊടുക്കിയിരുന്നു. ഇതിനു ശേഷം കുട്ടി വലിയ വിഷമത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് ടോറസ് ഇടിച്ച് അപകടം; കെഎസ്എഫ്ഇ ജീവനക്കാരിക്ക് ഭാരുണാന്ത്യം
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി, ബംഗളൂരുവിൽ വെച്ച് മലയാളി നഴ്സുമായി ബന്ധം, കാണാൻ പന്തളത്തെത്തിയപ്പോൾ അറസ്റ്റ്