കാര്യം നിസാരം, പക്ഷേ നടുറോഡിൽ വഴക്ക് നീണ്ടത് 2 മണിക്കൂറോളം, തമ്മിൽ തല്ല്, 6 പേർക്ക് പരിക്ക്

Published : Aug 03, 2025, 03:08 PM IST
bus car clash

Synopsis

താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെച്ചും കൂട്ടത്തല്ലുണ്ടായി. ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവമുണ്ടായത്.

കോഴിക്കോട്: താമരശ്ശേരി കുന്ദമംഗലം കാരാടിയിൽ കാർ ബസിൽ ഉരസിയതിനെ തുടർന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. രണ്ട് മണിക്കൂറോളമാണ് കൂട്ടത്തല്ലുണ്ടായത്. സംഭവത്തിൽ 6 പേർക്ക് പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെച്ചും കൂട്ടത്തല്ലുണ്ടായി. ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവമുണ്ടായത്. ഗതാഗത തടസമുണ്ടായതിനെ തുടർന്ന് ബസ് കുറച്ച് ദൂരം മുന്നിലേക്ക് പോയി. പിന്തുടർന്നെത്തിയ കാർ യാത്രക്കാർ  ബസിന് തടസം സൃഷ്ടിച്ചു.  അതിന് ശേഷം ഇരു കൂട്ടരും അവരവരുടെ ആളികളെ വിളിച്ച് വരുത്തി. കാരാടിയിൽ വെച്ച് ഉന്തുംതള്ളുമുണ്ടായി. രണ്ട് കൂട്ടർക്കും പരിക്കേറ്റു. 2 കാർ യാത്രക്കാരായ സ്ത്രീകളും 4 ബസ് ജീവനക്കാരും താമരശ്ശേരിയിൽ ചികിത്സ തേടി. ആശുപത്രിക്ക് മുന്നിൽ വെച്ചും സംഘർഷമുണ്ടായി.  8 മണിക്ക് ആരംഭിച്ച സംഘർഷം 10 മണിവരെ നീണ്ടുനിന്നു. പൊലീസിടപെട്ടാണ് പ്രശ്നം പരിഹസിച്ചത്. 

 

 

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി