തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട, 6 കിലോ സ്വർണ്ണം പിടിച്ചു, 10 സ്ത്രീകളടക്കം 13 പേർ പിടിയിൽ  

Published : Oct 18, 2023, 05:30 PM ISTUpdated : Oct 18, 2023, 06:00 PM IST
 തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട, 6 കിലോ സ്വർണ്ണം പിടിച്ചു, 10 സ്ത്രീകളടക്കം 13 പേർ പിടിയിൽ  

Synopsis

ശ്രീലങ്കൻ പൗരൻമാരായ 10 സ്ത്രീകളും മൂന്നു പുരുഷൻമാരും ഒരു തമിഴ്നാട് സ്വദേശിയുമാണ് സ്വർണം കടത്തിയത്. എല്ലാവരെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഷൂവിൽ അടക്കം ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയിരുന്നത്. (വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ആറ് കിലോ സ്വർണം പിടികൂടി. ഡിആർഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിമാനത്താവളം വഴി കടത്തുകയായിരുന്ന ആറ് കിലോ സ്വർണ്ണം പിടിച്ചത്. ശ്രീലങ്കൻ പൗരൻമാരായ 10 സ്ത്രീകളും മൂന്നു പുരുഷൻമാരും ഒരു തമിഴ്നാട് സ്വദേശിയുമാണ് സ്വർണം കടത്തിയത്. എല്ലാവരെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ബാഗിലും ഷൂസിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വർണം. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടിയിരുന്നു. 

പാർട്ടി പ്രവർത്തകന്റെ ഹോട്ടൽ അടിച്ചുതകർത്തു; ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിൽ എത്തിയ വിമാനങ്ങളിൽ നിന്നും 91 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു. മൂന്ന് കേസുകളിലായാണ് 1.793കിലോ ഗ്രാം സ്വർണ്ണമാണ് പിടിച്ചത്. ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ വിമാനത്തിൽ സീറ്റിനടിയിൽ നിന്നും 452 ഗ്രാം സ്വർണ്ണം പിടികൂടി.ചെന്നൈയിൽ നിന്നുമെത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്നും 749ഗ്രാം സ്വർണ്ണം കണ്ടെടുത്തു.ടോയ്ലെറ്റിൽ നിന്നുമാണ് സ്വർണ്ണമാല കണ്ടെത്തിയത്.ഷാർജയിൽ നിന്നുമുള്ള എയർ അറേബ്യ വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൾ സവിദിൽ നിന്നും 592 ഗ്രാം സ്വർണ്ണം പിടികൂടി. 

(വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)

'കാസർകോട് ജില്ലയിൽ പ്രവേശിക്കരുത്', രോഗിയോട് കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് ജാമ്യം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു
ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു