പാർട്ടി പ്രവർത്തകന്റെ ഹോട്ടൽ അടിച്ചുതകർത്തു; ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ
കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറിയുമായ പ്രേംജിത്തിനെ സസ്പെൻഡ് ചെയ്തു.

ആലപ്പുഴ : കായംകുളം സിപിഎമ്മിൽ അച്ചടക്ക നടപടി. സിപിഎം പ്രവർത്തകന്റെ ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ. കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറിയുമായ പ്രേംജിത്തിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ സമ്മേളന കാലത്ത് സിപിഎമ്മിലുണ്ടായ വിഭാഗീയതയെ തുടർന്നാണ് ഹോട്ടൽ ആക്രമിച്ചത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎം കായംകുളം ഏരിയ കമ്മിറ്റിയാണ് നടപടി പ്രഖ്യാപിച്ചത്.
വൈശാഖനെ ഒഴിവാക്കി; ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി വി.പി ശരത് പ്രസാദിനെ തിരഞ്ഞെടുത്തു