മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Published : Jul 15, 2026, 05:50 PM ISTUpdated : Jul 15, 2026, 06:12 PM IST
newborn baby

Synopsis

പാലക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റയിലാണ് സംഭവം. വെട്ടംപറമ്പിൽ കൃഷ്ണകുമാർ- സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്.

പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് മുലപ്പാൽ നൽകി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ. വെട്ടം പറമ്പത്ത് കിഴക്കേതിൽ കൃഷ്ണകുമാർ, സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്. രാവിലെ 7 മണിയോടെയാണ് സംഭവം. അമ്മയുടെ അടുത്ത് തന്നെ കിടത്തിയിരുന്ന കുട്ടിക്ക് അർദ്ധരാത്രിയിൽ മുലപ്പാൽ കൊടുത്തിരുന്നു. രാവിലെ ഏഴ് മണിയായിട്ടും കുട്ടി എണീക്കാതായത്തോടെ വീട്ടുകാർ നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടത്. ഉടൻ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആർഎസ്എസ് നേതാക്കളുടെ ചിത്രത്തിന് മുന്നിൽ കുമ്പിട്ട് നിലവിളക്ക് കൊളുത്തിയ രാഷ്ട്രീയ പാരമ്പര്യമല്ല പിണറായി വിജയന്റേത്: പി എ മുഹമ്മദ് റിയാസ്
ഫറോക്കിൽ ആശുപത്രി ജീവനക്കാരിയെ കഴുത്തിന് കുത്തിപിടിച്ച് മർദിച്ചു, അസഭ്യവർഷം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്