
കോഴിക്കോട്: ആശുപത്രിയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തി സ്വദേശി കടന്നലില്‍ വീട്ടില്‍ മുഹമ്മദ് മര്‍ജഹാന്‍(33) ആണ് ഫറോക്ക് പൊലീസിന്റെ പിടിയിലായത്.
2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ വെച്ച് അവിടത്തെ ജീവനക്കാരിയെ മുഹമ്മദ് ആക്രമിക്കുകയും കഴുത്തിന് കുത്തിപിടിച്ച് നെഞ്ചില്‍ ഇടിക്കുകയും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തുവെന്നായിരുന്നു കേസ്. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലായിരുന്നു ഇയാള്‍. ജാമ്യം ലഭിച്ച ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകകായിരുന്നു. വീണ്ടും ഫറോക്കില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബിന്‍, അഖിലേഷ് എന്നിവര്‍ ചേര്‍ന്ന് മുഹമ്മദിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam