യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിക്കുന്നത് തടഞ്ഞു, പിന്നാലെ അമ്മയ്ക്കും മര്‍ദനം; 6 പേര്‍ അറസ്റ്റില്‍

Published : May 10, 2024, 09:31 PM ISTUpdated : May 10, 2024, 09:32 PM IST
യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിക്കുന്നത് തടഞ്ഞു, പിന്നാലെ അമ്മയ്ക്കും മര്‍ദനം; 6 പേര്‍ അറസ്റ്റില്‍

Synopsis

അയ്യങ്കുളം സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയും ഒരു സംഘം ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിന്റെ അമ്മയെയും പ്രതികള്‍ വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

കോട്ടയം: വൈക്കത്ത് യുവാവിനെയും അമ്മയെയും ആക്രമിച്ച കേസിൽ ആറ്‍ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം മറവൻ തുരുത്ത് പഞ്ഞിപ്പാലം ഭാഗത്ത് പന്ത്രണ്ടിൽ വീട്ടിൽ അഭയകുമാർ (28), ശാരദാമഠം ഭാഗത്ത് കുഴിച്ചാലിൽ വീട്ടിൽ അഖിൽ (26), ശാരദാമഠം ഭാഗത്ത് പീടികപ്പറമ്പ് വീട്ടിൽ മനു എന്ന് വിളിക്കുന്ന കൃഷ്ണരാജ് (23), ശാരദാമഠം ഭാഗത്ത് ചാലുതറ വീട്ടിൽ അർജുൻ (20), ചെമ്പ് മേക്കര ഭാഗത്ത് തേവൻതറ വീട്ടിൽ കപിൽ എന്ന് വിളിക്കുന്ന മൃദിൻ (25), ചെമ്പ് കാട്ടിക്കുന്ന ഭാഗത്ത് ചാലുതറ വീട്ടിൽ അനന്തു സി കെ (26) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രതികള്‍ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി അയ്യങ്കുളം ഭാഗത്ത് വെച്ച് അയ്യങ്കുളം സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയും പത്തൽ വടികൊണ്ടും മറ്റും ആക്രമിക്കുകയും, ഇതുകണ്ട് തടയാൻ ശ്രമിച്ച യുവാവിന്റെ അമ്മയെയും ഇവർ വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‌ രണ്ടാഴ്ച മുന്‍പ് യുവാവ് കേറ്ററിംഗ് ജോലി ചെയ്തിരുന്നിടത്ത് മധ്യപിച്ചെത്തിയ ഇവരുമായി യുവാവ് വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിന്റ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്. ഐ പ്രദീപ്, എസ്.ഐ രാജേഷ്, സി.പി.ഓ സുഭാഷ് കെ.കെ  എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Also Read:  ഏഴ് വയസുകാരൻ വീടിന് സമീപത്തെ പടുത കുളത്തിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി