വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ പടുതാകുളത്തിൽ കണ്ടെത്തിയത്.

കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ ഏഴ് വയസുകാരൻ പടുത കുളത്തിൽ വീണു മരിച്ചു. ഇരട്ടയാർ ഇടിഞ്ഞമലയിലാണ് സംഭവം. താണുവേലിൽ റോബിൻ - അശ്വതി ദമ്പതികളുടെ മകൻ ദാവിദ് റയാൻ (7) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ പടുതാകുളത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. കട്ടപ്പന പഴയ ബസ് സ്റ്റാന്റിലെ അശ്വതി ഹോട്ടൽ ഉടമ പ്രകാശിന്റെ മകളുടെ മകനാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം