കോഴിക്കോട് ആറുവയസ്സുകാരി പനി ബാധിച്ച് മരിച്ചു

Published : Jul 24, 2026, 07:15 PM ISTUpdated : Jul 24, 2026, 07:17 PM IST
ithal

Synopsis

കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ ആറ് വയസ്സുകാരി ഇതള്‍ പനി ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകള്‍ ഇതള്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ പനിയെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാവുന്തറ എ.എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഇതള്‍. പഠനത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്ന ഇതളിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ദുഖമടക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് അധ്യാപകരും സഹപാഠികളും. മൃതദേഹം ഇന്ന് രാവിലെ 10.30 ഓടെ കാവുന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനിതാ സഹപ്രവർത്തകയെ അസഭ്യം പറഞ്ഞു, ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണിയും; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
കാത്തലിക് സിറിയന്‍ ബാങ്കിൽ പണയം വച്ചത് നൂറ് പവൻ, തിരിച്ചെടുക്കാനെത്തിയപ്പോൾ സ്വർണമില്ല, മാനേജരും സുഹൃത്തും കൂടി തട്ടിയത് വൻതുക