
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക് പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ബാങ്ക് മാനേജരായിരുന്ന അര്‍ജുന്‍ അറസ്റ്റില്‍. കാത്തലിക് സിറിയന്‍ ബാങ്ക് താനൂര്‍ ശാഖ മാനേജരായിരുന്ന അര്‍ജുന്റെ ആസൂത്രണത്തിലാണ് തട്ടിപ്പ് നടന്നത്. തിരൂര്‍ ചെമ്പ്ര സ്വദേശി മുഹമ്മദ് യാസിര്‍ നല്‍കിയ പരാതിയിലാണ് ഈ വലിയ കൊള്ളയെക്കുറിച്ചുള്ള വിവരം പുറംലോകം അറിഞ്ഞത്. കേസില്‍ മുന്‍ മാനേജര്‍ അര്‍ജുനെയും സുഹൃത്ത് താനൂര്‍ സ്വേദേശി ഷുഹൈബിനെയും പ്രതിയാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു ഇതില്‍ ഒന്നാം ആം പ്രതിയായ അര്‍ജുന്‍ എന്ന മുന്‍ ബാങ്ക് മാനേജറെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ രീതിയില്‍ കൂടുതല്‍ പേരുടെ സ്വര്‍ണ്ണം വച്ച് ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. നേരത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് അര്‍ജുനെ നീക്കിയിരുന്നു.
2023 മെയില്‍ ബിസിനസ്സ് അവശ്യത്തിനായാണ് തീരുര്‍ സ്വദേശി മുഹമ്മദ് യാസിര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ നൂറ് പവനോളം തൂക്കംവരുന്ന സ്വര്‍ണം പണയം വച്ച് വായ്പയെടുത്തത്. ആദ്യം 14 ലക്ഷം രൂപയും പിന്നീട് വിവിധ ഘട്ടങ്ങളിലായി ആകെ 17 ലക്ഷം രൂപയും വായ്പയെടുത്തു. രണ്ട് വര്‍ഷത്തിന് ശേഷം തുക തിരിച്ചടക്കാന്‍ എത്തിയപ്പോഴാണ് കുറച്ച് സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്. എന്നാല്‍ സ്വര്‍ണം കാണാനില്ലെന്നും ഉടന്‍ തന്നെ അന്വേഷിച്ച് കണ്ടെത്തുമെന്നും മാനേജര്‍ അര്‍ജുന്‍ അറിയിച്ചു. എന്നാല്‍ 2024 ജൂലൈയില്‍ യാസിന്‍ അറിയാതെ പിലാക്കാളത്തില്‍ ഷുഹൈബ് എന്നയാളുടെ ഭാര്യയുടെയും മകളുടെയും പേരില്‍ ഇതേ സ്വര്‍ണം കൂടിയ തുകയയ്ക്ക് വായ്പ എടുത്തതായി കണ്ടെത്തി. ബാങ്ക് മാനേജരുടെയും ജീവനക്കാരുടെയും അറിവോടെയാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് വിവരം. യാസിറിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ബാങ്ക് മാനേജര്‍ അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിലവില്‍ തിരൂര്‍ സബ് ജയിലില്‍ ആക്കിയിട്ടുണ്ട്. മറ്റു പ്രതികളെ ഉടന്‍ പിടികൂടാന്‍ ഉള്ള ശ്രമത്തില്‍ ആണ് പോലീസ്. താനൂര്‍ സ്വദേശി പിലാക്കളത്തില്‍ ശുഹൈബിന്റെ ഭാര്യയുടെയും മകളുടെയും പേരിലാണ് സ്വര്‍ണം പണയം വച്ചതെന്നാണ് പരാതി. ബാങ്ക് മാനേജര്‍ അര്‍ജുന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ഇയാളെ കൂടി കേസില്‍ പ്രതി ചേര്‍ത്തത്. കേസില്‍ കൂടുതല്‍ പേരിലേയ്ക്ക് അന്വേഷണം നീങ്ങുകയാണ്. അതിനിടെ കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചതായും ആക്ഷേപമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam