കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം

Published : Jun 15, 2020, 09:55 PM IST
കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം

Synopsis

കാടുപിടിച്ചു കിടന്ന പറമ്പിൽ വീണത് കൊണ്ട് രാവിലെ 11 മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. 

ഹരിപ്പാട്: വാടക കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം. പത്തിയൂർ ഏവൂർ തെക്ക് മൂലക്കണ്ടത്തിൽ രാമചന്ദ്രൻ ആണ് (60) മരിച്ചത്. ഹരിപ്പാട് കച്ചേരി ജംഗ്ഷന് വടക്ക് ഭാഗത്ത്  ഷരീഫ ബിൽഡിക്കിലെ മൂന്നാം നിലയിലെ വരാന്തയിൽ നിന്നും താഴെ വീണാണ് മരണം സംഭവിച്ചത്.

ഞായറാഴ്ച രാത്രിയോ ഇന്ന് പുലർച്ചെയോ വീണതാകാമെന്നാണ് പൊലീസ്  നിഗമനം. കാടുപിടിച്ചു കിടന്ന പറമ്പിൽ വീണത് കൊണ്ട് രാവിലെ 11 മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. കഴിഞ്ഞ നാല് വർഷമായി രാമചന്ദ്രന്‍ ഇവിടെ വാടകക്ക് താമസിക്കുകയാണ്. കൂലി പണിക്കാരനായ രാമചന്ദ്രന്‍ വീടുമായി അകന്ന് കഴിയുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്