മകന്‍റെ വാഹനം ജപ്തി ചെയ്തു, പിന്നാലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ പിതാവ് മരിച്ചു

Published : Aug 13, 2023, 12:19 PM ISTUpdated : Aug 13, 2023, 12:27 PM IST
മകന്‍റെ വാഹനം ജപ്തി ചെയ്തു, പിന്നാലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ പിതാവ് മരിച്ചു

Synopsis

മകൻ ലിനുവിന്‍റെ ട്രാവലര്‍ കഴിഞ്ഞ ദിവസം പൊലീസ് സാന്നിധ്യത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ചെയ്തതില്‍  മനംനൊന്താണ് കുഞ്ഞപ്പന്‍ ജീവനൊടുക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

പത്തനാപുരം: മകന്‍റെ വാഹനം സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ചെയ്തതിന് പിന്നാലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ പിതാവ് മരിച്ചു.പത്തനാപുരം തലവൂർ അരിങ്ങട പ്ലാങ്കാല വീട്ടിൽ കുഞ്ഞപ്പനെന്ന അറുപതുകാരനെയാണ് വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മകൻ ലിനുവിന്‍റെ ട്രാവലര്‍ കഴിഞ്ഞ ദിവസം പൊലീസ് സാന്നിധ്യത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ചെയ്തതില്‍  മനംനൊന്താണ് കുഞ്ഞപ്പന്‍ ജീവനൊടുക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

മകൻ ലിനു ട്രാവലർ വാഹനം വാങ്ങുന്നതിനായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 11 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കൊവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. തുടർന്ന് ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി 5 ലക്ഷം രൂപ അടയ്ക്കാൻ സ്ഥാപനവുമായി ധാരണയിലെത്തിയതായി ലിനു പറയുന്നു. ഇതിലേക്കായ ലിനു 4.75 ലക്ഷം രൂപ അടച്ചിരുന്നു. ബാക്കിയുള്ള 25000 രൂപ അടയ്ക്കാൻ അടുത്ത മാസം ചെന്നെങ്കിലും പണം സ്ഥാപനം സ്വീകരിച്ചില്ല എന്നാണ് ലിനു പറയുന്നത്.

25000 രൂപയ്ക്കു പുറമെ ലിനു വ്യക്തി വായ്പയായി എടുത്ത രണ്ടു ലക്ഷം രൂപയും ചേർത്ത് 4 ലക്ഷം രൂപ അടയ്ക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടതായി ലിനു പറയുന്നത്. മറ്റ് മാര്‍ഗമില്ലാത്തതിനാല് ഇതിന് തയാറാണെന്നും ഓഗസ്റ്റ് 15 വരെ അവധി വേണമെന്നും ലിനു പണമിടപാട് സ്ഥാപനത്തെ അറിയിച്ചിരുന്നു. ഇതിനിടയിൽ ആണ് കഴിഞ്ഞ ദിവസം ലിനുവിന്റെ വാഹനം പുനലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാനം ജപ്തി ചെയ്തത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൊലീസ് സാന്നിധ്യത്തിലായിരുന്നു ജപ്തി. ജപ്തിക്ക് പിന്നാലെ ഉച്ചയ്ക്ക് 12ന് വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞപ്പനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് 5ന് മരിച്ചു.

പിതാവിന്‍റെ മരണത്തിന് സ്വകാര്യ പണമിടപാട് സ്ഥാപനമാണെന്നാണ് കുഞ്ഞപ്പന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ എസ്പിക്ക് പരാതി നൽകുമെന്ന് കുഞ്ഞപ്പന്റെ മകൻ ലിനു പറഞ്ഞു. കുഞ്ഞപ്പന്റെ ഭാര്യ: ലിസി. മകൾ: ലിൻസി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്