
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന കാര്യം പുറത്തറിയുന്നത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 62കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കനായി പ്രതിയുടെ ഡിഎൻഎ പരിശോധന കൂടി നടത്തിയ ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീടിനടുത്തുള്ള പറമ്പില്‍ പെൺകുട്ടി കളിക്കാൻ എത്തിയപ്പോഴാണ് പീഡനം നടന്നത്. പെൺകുട്ടിയെ പ്രതി തന്‍റെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam