കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ, പശുവും ചത്ത നിലയിൽ

Published : Aug 02, 2025, 01:27 AM IST
death

Synopsis

കോങ്ങോട് വനത്തിൽ പശുവിനെ തീറ്റാൻ പോയപ്പോയതായിരുന്നു ബേബി.

കോങ്ങാട്: കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെ ആണ് വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോങ്ങോട് വനത്തിൽ പശുവിനെ തീറ്റാൻ പോയപ്പോയതായിരുന്നു ബേബി. പശുവിനേയും വനത്തിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി.

ബേബി രാത്രിയായിട്ടും തിരിച്ചു തിരിച്ചു വരാതായതോടെ വനംവകുപ്പും,പോലീസും,ഫയർഫോഴ്സും,നാട്ടുകാരും, കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും നടത്തിയ തിരച്ചലിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബോബിയുടെ ശരീരത്തിൽ പരിക്കുകൾ ഒന്നും തന്നെ ഇല്ല. പശുവിന്റെ ശരീരത്തിലും പരിക്കുകൾ ഇല്ല. ബോബിയുടെ മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ