
ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മുഖം മറച്ചെത്തിയ യുവാവ് വയോധികയുടെ കാൽ തല്ലിയൊടിച്ചു. ബാലരാമപുരം ആറാലുംമൂട് തലയൽ പുന്നക്കണ്ടത്തിൽ വാസന്തിക്കാണ്(63) അജ്ഞാതന്‍റെ അക്രമാണത്തിൽ പരിക്ക് പറ്റിയത്. ഒന്നിലെറെ തവണ അടിയേറ്റ് കാൽ ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയിൽ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.
സമീപത്തെ പാല്‍ സൊസൈറ്റിയിൽ പോകുമ്പോൾ മുഖം മറച്ചെത്തിയാൾ കമ്പിപ്പാര ഉപയോഗിച്ച് ഇവരെ അടിക്കുകയായിരുന്നു. വാസന്തിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും അജ്ഞാതൻ രക്ഷപ്പെട്ടു. കാലിന് ഗുരുതരമായി പരിക്കേറ്റ വാസന്തിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ക്ഷീരകർഷകയായ വാസന്തി മികച്ച കർഷകക്കുള്ള അവാർഡും നേടിയിട്ടുള്ള വനിതയാണ്.
അടുത്തിടെ ഫോണിൽ ആരോ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആക്രമണത്തിന് ശേഷം വാസന്തി മക്കളെ അറിയിച്ചു. സംഭവത്തില്‍ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മെബൈൽ ടവറുകളും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
മെയ് ആദ്യവാരത്തില്‍ കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് കൊല്ലപ്പെട്ടിരുന്നു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സജു (59) വാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൺവെട്ടി കൊണ്ടാണ് സജുവിനെ ഭാര്യ പ്രിയങ്ക അടിച്ചത്. പ്രിയങ്കയെ സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വർഷമായി സാജുവും പ്രിയങ്കയും പിണങ്ങി കഴിയുകയായിരുന്നു.
പ്രിയങ്ക മാറി താമസിച്ച വാടകവീടുകളിലെല്ലാമെത്തി സാജു പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് മൂന്നു വീടുകളാണ് ഒന്നര വർഷത്തിനിടയിൽ പ്രിയങ്കയ്ക്ക് മാറേണ്ടി വന്നത്. ഒരു മാസം മുമ്പ് വാടകയ്ക്ക് എടുത്ത വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് പിന്നാലെയാണ് പ്രിയങ്ക സാജുവിനെ തിരിച്ച് ആക്രമിച്ചത്. മദ്യപിച്ചെത്തിയ സാജു പ്രിയങ്കയെ മർദ്ദിക്കുകയായിരുന്നു. സഹികെട്ട വീട്ടമ്മ വീട്ടുമുറ്റത്തിരുന്ന മൺവെട്ടി എടുത്ത് ഭർത്താവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്ത് അടിയേറ്റ സാജു തളർന്ന് വീണു. പിന്നാലെ പ്രിയങ്ക വിവരം പ്രിയങ്ക പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
ട്രെയിനില്‍ ബഹളം വച്ച യുവാവിനെ സഹയാത്രികര്‍ പിടിച്ചൊതുക്കി; യുവാവിന് ദാരുണാന്ത്യം